അബുഹലീഫ സി യൂണിറ്റ് 'സ്നേഹനിലാവ് -2025' കുടുംബസംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബുഹലീഫ സി യൂണിറ്റ് 'സ്നേഹനിലാവ് -2025' എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ യൂണിറ്റ് ജോയിന്റ് കൺവീനർ അവനീഷിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് പരിപാടി ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, അബുഹലീഫ മേഖല സെക്രട്ടറി സന്തോഷ് കെ ജി, മേഖലാ പ്രസിഡന്റ് ജോബിൻ ജോൺ, മേഖല എക്സിക്യൂട്ടീവ് അംഗം വിനോദ് പ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സാംസ്കാരിക പ്രവർത്തകൻ ശ്രീ ജ്യോതിദാസ് 'പ്രവാസിയും കുടുംബവും' എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു. തുടർന്ന്
യൂണിറ്റ് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. അനൂപ്, പ്രവീണ, അജിത എന്നിവർ ചേർന്ന് കലാപരിപാടികൾ നിയന്ത്രിച്ചു. ലാജി എബ്രഹാം, പത്രോസ് ജോസഫ് എന്നിവർ കുടുംബസംഗമത്തിന്റെ കോർഡിനേറ്റർ മാരായി പ്രവർത്തിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കായി നടന്ന ക്വിസ് മത്സരവും മികവുറ്റതായിരുന്നു. നൂറിൽപരം അംഗങ്ങൾ പങ്കെടുത്ത കുടുംബസംഗമത്തിൽ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള ഉപഹാരങ്ങൾ കേന്ദ്ര - മേഖലാ - യൂണിറ്റ് ഭാരവാഹികൾ ചേർന്ന് നിർവഹിച്ചു.
യൂണിറ്റ് കൺവീനർ സുരേഷ് ദാമോദരൻ സ്വാഗതം പറഞ്ഞ ഉദ്‌ഘാടന ചടങ്ങിന് യൂണിറ്റ് ജോയിന്റ് കൺവീനർ പ്രവീണ നന്ദി രേഖപ്പെടുത്തി.