Trending

News Details

“ഹൃദയ സംഗമം” തനത് പരിപാടി സംഘടിപ്പിച്ചു.

  • 24/06/2025
  • 102 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് ഹസ്സാവി എ,ബി,സി, & അബ്ബാസിയ എഫ് സൗത്ത് യൂണിറ്റുകൾ സംയുക്തമായി “ഹൃദയ സംഗമം” എന്ന പേരിൽ തനത് പരിപാടി സംഘടിപ്പിച്ചു. ഹസാവി ബി യൂണിറ്റ് കൺവീനർ പ്രദീപ് കെ പി യുടെ അധ്യക്ഷതയിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രവീൺ പി വി, അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി, പ്രസിഡന്റ് കൃഷ്ണ മേലത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹസാവി സി യൂണിറ്റ് കൺവീനർ ഷിജിൻ ജോൺ, അബ്ബാസിയ എഫ് സൗത്ത് യൂണിറ്റ് കൺവീനർ സാമുവൽ മാത്യു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഹസ്സാവി എ യൂണിറ്റ് കൺവീനർ രഞ്ജിത്ത് സി സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ കിരൺ കാവുങ്കൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് മെമ്പർമാരുടെ വിവിധ കലാ പരിപാടികളും കരിമ്പൊളി നാടൻപാട്ട് കൂട്ടം അവതരിപ്പിച്ച നാടൻപാട്ടും അരങ്ങേറി.