കല കുവൈറ്റ് മെഗാ സാംസ്‌കാരിക മേള - മേഘമൽഹാർ 2025, സംഘാടക സമിതി രൂപീകരിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് വർഷം തോറും നടത്തിവരുന്ന മെഗാ സാംസ്‌കാരിക മേള ഈ വർഷം "മേഘമൽഹാർ 2025" എന്ന പേരിൽ ഒക്ടോബർ 31ന് നടത്താൻ തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി സംഘാടക സമിതിക്ക് രൂപം കൊടുത്തു.
കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ അബ്ബാസിയ കല സെന്ററിൽ വച്ച് നടന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ ജനറൽ സെക്രട്ടറി ടി വി ഹിക്മത് മെഗാ സാംസ്‌കാരിക മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി. ജനറൽ കൺവീനറായി സജി ജനാർദ്ദനെയും അനൂപ് മങ്ങാട്ട്, മുസഫർ എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു. സബ് കമ്മിറ്റി ചുമതലക്കാരായി മനു തോമസ് - ഫിനാൻസ്, നവീൻ - വളന്റിയർ, ദേവി സുഭാഷ് - റിസപ്ഷൻ, അനിൽ സ്മൃതി - സ്റ്റേജ്, നിഖിൽ - സൗണ്ട് & ഗ്രാഫിക്സ്, ജഗദീഷ് - ഫൂഡ്, വിജയകുമാർ - പ്രോഗ്രാം, സുവനീർ - റിച്ചി കെ ജോർജ്, പബ്ലിസിറ്റി - മജിത് കോമത്ത്, റാഫിൾ - പി ബി സുരേഷ് എന്നിവരെയും ചുമതലപ്പെടുത്തി. യോഗത്തിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് പ്രവീൺ പി വി സ്വാഗതം ആശംസിച്ച ചടങ്ങിന് സംഘാടക സമിതി ജനറൽ കൺവീനർ സജി ജനാർദ്ദനൻ നന്ദി രേഖപ്പെടുത്തി. ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, അബ്ബാസിയ മേഖല സെക്രട്ടറി പി പി സജീവൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.