കുവൈറ്റ് സിറ്റി: ജൂൺ 12, 13 തീയതികളിലായി അബ്ബാസിയ കല സെന്ററിൽ വച്ച് നടന്ന കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റുമായി അബ്ബാസിയ മേഖല ഓവറോൾ കിരീടം സ്വന്തമാക്കി. അവസാന മത്സരം വരെ ഒപ്പത്തിനൊപ്പം മുന്നേറിയ അബുഹലീഫ മേഖലയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അബ്ബാസിയ മേഖല കൂടുതൽ പോയിന്റുമായി ഓവറോൾ കിരീടം സ്വന്തമാക്കിയത്. വ്യക്തിഗത വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സാൽമിയ മേഖലയിലെ ജലീൽ നിനർഖാൻ ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി.
12ന് വൈകുന്നേരം 6ന് തുടങ്ങിയ മത്സരങ്ങൾ 13ന് വൈകുന്നേരം 9 മണിയോടെ അവസാനിച്ചു. കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രവീൺ പി വി യുടെ അധ്യക്ഷതയിൽ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങിൽ പ്രസിഡന്റ് മാത്യു ജോസഫ് കലാമേള ഉദ്ഘാടനം ചെയ്തു. കലാവിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ് ആശംസയർപ്പിച്ച് സംസാരിച്ചു. കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അബ്ബാസിയ മേഖല സെക്രട്ടറി പി പി സജീവൻ അവതരിപ്പിച്ച അനുശോചന പ്രമേയത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കലാമേളയുടെ ജനറൽ കൺവീനർ ബിജു ജോസ് നന്ദി രേഖപ്പെടുത്തി.
കല കുവൈറ്റിന്റെ നാല് മേഖലകളിൽ നിന്നായി ഒട്ടനവധി അംഗങ്ങൾ 7 ഇനങ്ങളിയായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു. മത്സരങ്ങൾ വീക്ഷിക്കാനും മത്സരാർഥികളെ പ്രത്സാഹിപ്പിക്കുന്നതിനുമായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കലാ പ്രേമികൾ അബ്ബാസിയ കല സെന്ററിൽ എത്തിച്ചേർന്നു. വാശിയേറിയ ഈ മത്സരങ്ങളിൽ വിജയികളായവർ സ്ഥാനക്രമത്തിൽ -
പ്രസംഗമത്സരം.
1. ജിതേഷ് രാജൻ - അബ്ബാസിയ
2. നിഖിൽ പി ജി - അബ്ബാസിയ
3. അരുണിമ പ്രകാശ് - അബുഹലീഫ
കവിത പാരായണം.
1. ജലീൽ നിനർഖാൻ
2. ഡോക്ടർ സിതാര സേതുമാധവൻ - ഫഹാഹീൽ & നയന പി പി - അബ്ബാസിയ
3. മാർട്ടിൻ സാജെ - അബ്ബാസിയ
മാപ്പിളപ്പാട്ട്.
1. ജലീൽ നിനർഖാൻ - സാൽമിയ
2. മാർട്ടിൻ സാജെ - അബ്ബാസിയ
3. നയന പി പി - അബ്ബാസിയ
ലളിതഗാനം.
1. നിത്യ ബി ജി - അബുഹലീഫ
2. സജീവ് വി കെ - അബ്ബാസിയ
3. ശ്യാമ മധു - സാൽമിയ
തിരുവാതിര.
1. നിമ്യ ഗോപിനാഥ് & ടീം - അബുഹലീഫ
2. സുഷ്മ സുന്ദരേശ്വരൻ & ടീം - അബ്ബാസിയ
3. അജിത തോമസ് & ടീം - അബുഹലീഫ
ഒപ്പന.
1. നിമ്യ ഗോപിനാഥ് & ടീം - അബുഹലീഫ
2. ഷംല ബിജു & ടീം - അബ്ബാസിയ
3. സൂരജ് സുകുമാരൻ & ടീം - അബുഹലീഫ
ഗ്രൂപ്പ് ഡാൻസ്.
1. ശ്രീജ സുരേഷ് & ടീം - അബ്ബാസിയ
2. ചിന്നു മരിയ ജോസ് & ടീം - അബ്ബാസിയ
3. നിമ്യ ഗോപിനാഥ് & ടീം - അബുഹലീഫ
വിജയികളായവർക്കുള്ള സമ്മാനദാനവും വിധികർത്താക്കൾക്കുള്ള സ്നേഹോപഹാരം കൈമാറലും കല കുവൈറ്റ് ഭാരവാഹികളും കലാമേള സംഘാടക സമിതി ഭാരവാഹികളും ചേർന്ന് നിർവഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് വിജയികളെ അനുമോദിക്കുകയും കലാമേളയുടെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിവാദ്യങ്ങളർപ്പിക്കുകയും ചെയ്തു.