കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ - കല കുവൈറ്റ് മെഹബുള സീ സൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. യൂണിറ്റ് എക്സിക്യൂട്ടിവ് അംഗം വിനോദിന്റെ അധ്യക്ഷതയിൽ അബ്ദലി സി ജി സി ലേബർ ക്യാമ്പിൽ നടന്ന മെഡിക്കൽ ക്യാമ്പ് കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം ശങ്കർ റാം ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ അജിത് വർഗീസിന്റെ നേതൃത്വത്തിൽ 'ആരോഗ്യപരിപാലനം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. നൂറ്റിഇരുപതിൽ പരം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിന് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അപ്പുണ്ണി യൂണിറ്റ് അംഗങ്ങളായ അഖിൽ, സിജിൻ, അനീഷ് എന്നിവർ നേതൃത്വം നൽകി. മേഖല എക്സിക്യൂട്ടീവ് രഞ്ജൻ വർഗ്ഗീസ് സ്വാഗതം ആശംസിച്ച ക്യാമ്പിന് യൂണിറ്റ് ജോയിന്റ് കൺവീനർ രഞ്ജിത്ത് സുരേന്ദ്രൻ നന്ദി രേഖപ്പെടുത്തി.