Trending

News Details

"കലാരാവ് 2025" സംഘടിപ്പിച്ചു.

  • 07/06/2025
  • 182 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ മേഖലയിലെ അബ്ബാസിയ സെൻട്രൽ, ഡി & എച്ച് യൂണിറ്റികൾ സംയുക്തമായി "കലാരാവ് 2025" എന്ന പേരിൽ തനത് പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ എച്ച് യൂണിറ്റ് കൺവീനർ ശ്യാം കുമാറിന്റെ അധ്യക്ഷതയിൽ പരിപാടി കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രവീൺ പി വി ഉദ്ഘാടനം ചെയ്തു. അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി, മേഖല പ്രസിഡന്റ് കൃഷ്ണൻ മേലത്ത്, കല കുവൈറ്റ് കല വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ്, മീഡിയ വിഭാഗം സെക്രട്ടറി മജിത് കോമത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഗോപകുമാർ, സജി തോമസ് മാത്യു, തോമസ് വർഗീസ്, അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ ദൃപക്, രാജലക്ഷ്മി ശൈമേഷ്, ബിജു ജോസ്, ഡി യൂണിറ്റ് കൺവീനർ സുനിൽ കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മനോജ് എ എം, കുമാരി അഞ്ജലീറ്റ രമേഷ് എന്നിവർ അവതാരകരായി. യൂണിറ്റംഗങ്ങൾ അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികൾ കലാരാവ് 2025 ന് മാറ്റ് കൂട്ടി.
സെൻട്രൽ യൂണിറ്റ് കൺവീനർ രാജീവ് ടി എൽ സ്വാഗതമാശംസിച്ച ചടങ്ങിന് കലാരാവ് 2025 ജനറൽ കൺവീനർ വിനോദ് കുമാർ നന്ദി പ്രകാശിപ്പിച്ചു.