Trending

News Details

ചുവന്ന പൂക്കൾ - വിപ്ലവഗാന മത്സരം, സംഘാടകസമിതി രൂപീകരിച്ചു.

  • 08/06/2025
  • 199 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബുഹലീഫ മേഖലയുടെ ആഭിമുഖ്യത്തിൽ ജൂലൈ 11-ന് സംഘടിപ്പിക്കുന്ന "ചുവന്ന പൂക്കൾ" വിപ്ലവഗാന മത്സരത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം മംഗഫ് കല സെന്ററിൽ നടന്നു. മേഖലാ പ്രസിഡന്റ്‌ ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖലാ സെക്രട്ടറി സന്തോഷ് കെ ജി മത്സരത്തെ സംബന്ധിച്ച് വിശദീകരണം നൽകി.
കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്, ജോയിൻറ് സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചുവന്ന പൂക്കൾ സംഘാടക സമിതി കൺവീനറായി ജിതിൻ പ്രകാശിനെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളെയും യോഗത്തിൽ തെരഞ്ഞെടുത്തു.
അബുഹലീഫ മേഖല കലാവിഭാഗം ചുമതല വഹിക്കുന്ന സുധിൻ സ്വാഗതം ആശംസിച്ച യോഗത്തിന് ചുവന്ന പൂക്കൾ സംഘാടക സമിതി കൺവീനർ ജിതിൻ പ്രകാശ് നന്ദി രേഖപ്പെടുത്തി.