Trending

News Details

സിനിമ പ്രദർശനം സംഘടിപ്പിച്ചു.

  • 06/06/2025
  • 171 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ ഫഹാഹീൽ മേഖലയിലെ മംഗഫ് യൂണിറ്റും, മംഗഫ് ഇ യൂണിറ്റും സംയുക്തമായി "സിനിമ കൊട്ടക" എന്ന പേരിൽ സിനിമ പ്രദർശനം സംഘടിപ്പിച്ചു. ശ്രീമതി ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിർവഹിച്ച "നിള" എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്. ശാന്തികൃഷ്ണ, വിനീത്, മാമുക്കോയ തുടങ്ങിയവർ അഭിനയിച്ച നിള എന്ന സിനിമ കാലികപ്രസക്തവും സാമൂഹിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതാണ്.
മംഗഫ് കല സെന്ററിൽ വെച്ച് നടന്ന സിനിമ പ്രദർശനം ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ സാഹിത്യ വിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം, മേഖല പ്രസിഡന്റ്‌ അരവിന്ദ് കൃഷ്ണൻ കുട്ടി, കേന്ദ്രകമ്മിറ്റിഅംഗം ദേവി സുഭാഷ്, മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ജയകുമാർ, സഹദേവൻ, അജിത് പോൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മംഗഫ് യൂണിറ്റ് ആക്ടിങ് കൺവീനർ ഷിബു കുര്യാക്കോസ് അവതാരകൻ ആയ പരിപാടിക്ക് മംഗഫ് ഇ എക്സിക്യൂട്ടിവ് അംഗം ജ്യോതിഷ് പി. ജി. സ്വാഗതം ആശംസിച്ചു, മംഗഫ് ഇ കൺവീനർ അശ്വിൻ നന്ദിയും രേഖപ്പെടുത്തി.