Trending

News Details

അബുഹലീഫ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു.

  • 04/06/2025
  • 470 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബുഹലീഫ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു. അബുഹലീഫ മേഖല പ്രസിഡന്റ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് മാതൃഭാഷ ക്ലാസ്സുകളുടെ നടത്തിപ്പിനെ സംബന്ധിച്ച വിശദീകരണം നൽകി. മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ ജോൺ, കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അബുഹലീഫ മേഖല കൺവീനറായി ഗായത്രിയെയും ജോയന്റ് കൺവീനർമാരായി സുരേഷ് ദാമോദരൻ, രാജേഷ് എന്നിവരെയും തെരഞ്ഞെടുത്തു.
കല കുവൈറ്റ് മംഗഫ് സി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരിക്കെ മരണപ്പെട്ട അനീഷ് വടക്കന് അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. അബുഹലീഫ മേഖല സെക്രട്ടറി സന്തോഷ് കെ ജി സ്വാഗതവും മാതൃഭാഷ മേഖല കൺവീനർ ഗായത്രി നന്ദിയും രേഖപ്പെടുത്തി.