Trending

News Details

ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല "വേനൽ പറവകൾ" സംഘടിപ്പിച്ചു.

  • 05/06/2025
  • 728 Views

കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല "വേനൽ പറവകൾ" എന്ന പേരിൽ തനത് പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ വച്ച് നടന്ന പരിപാടി ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല പ്രസിഡന്റ് നന്ദന ലക്ഷ്മിയുടെ അധ്യക്ഷതയിൽ കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീത് കരുണാകരൻ ഉൽഘാടനം ചെയ്തു. ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ രജീഷ്, കോർഡിനേറ്റർ ശങ്കർ റാം, കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ്, ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല കൺവീനർ വിനോയി വിത്സൻ, കോർഡിനേറ്റർ സുഷമ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഉപരി പഠനാർത്ഥം നാട്ടിലേക്കു പോകുന്ന ബാലവേദി മുൻ ഭാരവാഹി അഭിരാമി അജിത്തിനുള്ള ബാലവേദി കുവൈറ്റിന്റെ ഉപഹാരം കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ രജീഷ് ചടങ്ങിൽ വച്ച് കൈമാറി. തുടർന്ന് മേഖലയിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. മേഖലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നുള്ള കുട്ടികളും മാതാപിതാക്കളും അടക്കം നൂറ്റിഅൻപതോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. കലാപരിപാടികളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ബാലവേദി കുവൈറ്റ്, കല കുവൈറ്റ് ഭാരവാഹികൾ ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മേഖല മുൻ ഭാരവാഹി ഗൗരി പ്രിയ അവതാരികയായ പരിപാടിയിൽ ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി ശിവാനി ശൈമേഷ് സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് ആദിൽ റിജേഷ് നന്ദിയും രേഖപ്പെടുത്തി.