Trending

News Details

അബുഹലീഫ എ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു.

  • 24/05/2025
  • 139 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ അബുഹലീഫ എ യൂണിറ്റ് കൺവെൻഷനും കുടുംബസംഗമവും സംഘടിപ്പിച്ചു. മംഗഫ്‌ പ്രൈം ആഡിറ്റോറിയത്തിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ജോസ് ഇ ജോണിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് പരിപാടി ഉദ്‌ഘാടനം ചെയ്തു. അബുഹലീഫ മേഖല സെക്രട്ടറി സന്തോഷ് കെ ജി, മേഖലാ പ്രസിഡന്റ് ജോബിൻ ജോൺ, മേഖല എക്സിക്യൂട്ടീവ് അംഗം ഷൈജു ജോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖലാ എക്സിക്യൂട്ടീവ് അംഗം ഗോപീകൃഷ്ണൻ വേദിയിൽ സന്നിഹിതനായിരുന്നു.
യൂണിറ്റ് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ പരിപാടിയോടനുബന്ധിച്ചു നടന്നു. നൂറിൽപരം അംഗങ്ങൾ പങ്കെടുത്ത ഈ പരിപാടിയിൽ കലാപരിപാടികളുടെ ഭാഗമായ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ കേന്ദ്ര - മേഖലാ - യൂണിറ്റ് ഭാരവാഹികൾ ചേർന്ന് നിർവഹിച്ചു.
യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷാൻ സൈനുലാബ്ദീൻ സ്വാഗതം പറഞ്ഞ ഉദ്‌ഘാടന ചടങ്ങിന് എക്സിക്യൂട്ടീവ് അംഗം ഹനാൻ ഷാൻ നന്ദി രേഖപ്പെടുത്തി.