Trending

News Details

പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.

  • 25/05/2025
  • 352 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ അബുഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിമാസ പുസ്തക ആസ്വാദനം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ മംഗഫ് ഡ്രീംസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത സാഹിത്യകാരൻ ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ' എന്ന നോവൽ മെഹബുള സീ സൈഡ് യൂണിറ്റ് കൺവീനർ അജിത്ത് വർഗീസ് അവതരിപ്പിച്ചു. നേരിട്ടും ഓൺലൈൻ ആയും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത്, സാഹിത്യവിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. മേഖല സെക്രട്ടറി സന്തോഷ് കെ ജി സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല സാഹിത്യ വിഭാഗം ചുമതലയുള്ള ഗായത്രി നന്ദി രേഖപ്പെടുത്തി.