Trending

News Details

“സൗഹൃദ സന്ധ്യ 2025”, കുടുംബസംഗമം സംഘടിപ്പിച്ചു.

  • 15/05/2025
  • 259 Views

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ മംഗഫ് സെൻട്രൽ യുണിറ്റ് “സൗഹൃദ സന്ധ്യ 2025” എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. മംഗഫ് കല സെൻ്ററിൽ വച്ചു നടന്ന കുടുംബസംഗമം കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് ഉദ്ഘാടനം ചെയ്തു. ട്രഷറർ പി ബി സുരേഷ്, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, മേഖല സെക്രട്ടറി സജിൻ മുരളി, ലോക കേരള സഭാംഗം ആർ. നാഗനാഥൻ, മേഖല പ്രസിഡണ്ട്‌ അരവിന്ദ് കൃഷ്ണൻകുട്ടി, മേഖല എക്സിക്യൂട്ടീവ് അംഗം മാത്യു ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് അംഗങ്ങളുടെ നിരവധി കലാപരിപാടികൾ കുടുംബ സംഗമത്തിന്റെ ഭാഗമായി അരങ്ങേറി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. കലയുടെ കേന്ദ്ര മേഖല ഭാരവാഹികൾ പരിപാടിയിൽ സന്നിഹിതരായിരുന്നു. യൂണിറ്റ് കൺവീനർ രാജ്‌കുമാർ സ്വാഗതം ആശംസിച്ച പരിപാടിക്ക് പ്രോഗ്രാം കൺവീനർ തോമസ് ചെപ്പുകുളം നന്ദി അറിയിച്ചു.
See insights and ads
All reaction