Trending

News Details

"സർഗ്ഗവസന്തം"- കുടുംബസംഗമം സംഘടിപ്പിച്ചു.

  • 09/05/2025
  • 296 Views

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ മെഹ്ബുള ബി, സി & എച്ച് യൂണിറ്റുകൾ സംയുക്തമായി "സർഗ്ഗവസന്തം" എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. മംഗഫ്‌ കല സെന്ററിൽ മെഹ്ബൂള എച്ച് യൂണിറ്റ് കൺവീനർ സിബി ജോണിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് പരിപാടി ഉദ്‌ഘാടനം ചെയ്തു. ട്രഷറർ പി ബി സുരേഷ്, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, അബുഹലീഫ മേഖല സെക്രട്ടറി സന്തോഷ് കെ ജി, കേന്ദ്ര കമ്മിറ്റി അംഗം ഷിജിൻ പി, മേഖലാ പ്രസിഡന്റ് ജോബിൻ ജോൺ, മേഖല കലാവിഭാഗം ചുമതല വഹിക്കുന്ന സുധിൻ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മെഹ്ബുള ബി യൂണിറ്റ് കൺവീനർ എബിൻ, മേഖലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അസ്‌കർ, ഷാജി രവീന്ദ്രൻ, രമിത്ത്, എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
യൂണിറ്റ് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും, മത്സരങ്ങളും പരിപാടിയോടനുബന്ധിച്ചു നടന്നു. കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാരങ്ങൾ കേന്ദ്ര - മേഖല - യൂണിറ്റ് ഭാരവാഹികൾ നിർവഹിച്ചു. KKLF വിഷയമാക്കി മെഹ്ബുള സി യൂണിറ്റ് അംഗം അഖിൽ വരച്ച ചിത്രങ്ങൾ അദേഹത്തിന്റെ ഭാര്യയും യൂണിറ്റ് അംഗവുമായ അനുശ്രീ മേഖല ഭാരവാഹികൾക്ക് കൈമാറി. നൂറ്റിഅമ്പതിൽ പരം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ മെഹ്ബുള ബി യൂണിറ്റിലെ പീറ്റർ, അഞ്ജു എന്നിവർ അവതാരകരായി.
മെഹ്ബുള സി യൂണിറ്റ് കൺവീനർ കിഷോർ സ്വാഗതം ആശംസിച്ച പരിപാടിക്ക് പ്രോഗ്രാം കോർഡിനേറ്റർ ആഷിക് (മെഹ്ബുള ബി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം) നന്ദി രേഖപ്പെടുത്തി.
See insights and ads
All reactions