Trending

News Details

മംഗഫ് നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെസ്സ് ടൂർണമെൻറ് സംഘടിപ്പിച്ചു.

  • 09/05/2025
  • 292 Views

കുവൈറ്റ്‌ സിറ്റി: 2025 മെയ് 9; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് മംഗഫ് നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ "ചെസ്സ് ടൂർണമെൻറ് - 2025" സംഘടിപ്പിച്ചു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ മത്സരം ഉദ്ഘാടനം ചെയ്തു. മംഗഫ് കല സെന്ററിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ കലയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി 50 ഓളം പേർ പങ്കെടുത്തു. മേഖല സെക്രട്ടറി സജിൻ മുരളി, പ്രസിഡന്റ് അരവിന്ദ് കൃഷ്ണൻ കുട്ടി, കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
പ്രമുഖ ചെസ്സ് ആർബിട്ടർ ആയ ശ്രീമതി വള്ളിയമ്മെ ശരവണൻ ടൂർണമെന്റ് നിയന്ത്രിച്ചു. സീനിയർ വിഭാഗത്തിൽ ഹസ്സാവി സി യൂണിറ്റിലെ ജൊഹാൻ ജോർജ് ജിനു ഒന്നാം സ്ഥാനവും, മംഗഫ് യൂണിറ്റിലെ അലീന തേജസ് രണ്ടാം സ്ഥാനവും, ഹസ്സാവി സി യൂണിറ്റിലെ ജൊഹാൻ ബേബി ലെൻസു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഹസ്സാവി സി യൂണിറ്റിലെ ജെറോൺ ബേബി ലെൻസു ഒന്നാം സ്ഥാനവും, ഹസ്സാവി സി യൂണിറ്റിലെ ജോധൻ ജോർജ് ജിനു രണ്ടാം സ്ഥാനവും, മംഗഫ് യൂണിറ്റിലെ ജൊഹാൻ ബിജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരം നിയന്ത്രിച്ച ശ്രീമതി വള്ളിയമ്മെ ശരവണന് മേഖല പ്രസിഡന്റ് അരവിന്ദ് കൃഷ്ണൻ കുട്ടി ഉപഹാരം കൈമാറി. കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ്, മേഖല പ്രസിഡന്റ് അരവിന്ദ് കൃഷ്ണൻ കുട്ടി, മേഖല കായിക വിഭാഗം സെക്രട്ടറി ആദർശ് കൃഷ്ണൻ കുട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ മോഹൻ പാട്ടത്തിൽ, സൈഫുദ്ദീൻ, യൂണിറ്റ് കൺവീനർ വിഷ്ണു എന്നിവർ വിജയികൾക്കുള്ള ഉപഹാരം കൈമാറി. യൂണിറ്റ് കൺവീനർ വിഷ്ണു സ്വാഗതം ആശംസിച്ച ചടങ്ങിന് ചെസ്സ് ടൂർണ്ണമെന്റ് കൺവീനർ ചെങ്ങന്നൂർ ജയകുമാർ നന്ദി പ്രകാശിപ്പിച്ചു.
See insights and ads
All reaction