ഫഹാഹീൽ മേഖല "കഥക്കൂട്ട് 2025" സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് ഫഹാഹീൽ മേഖല, 2025 ഏപ്രിൽ 3 വൈകീട്ട് 6.30ന് മംഗഫ് കല സെന്ററിൽ 'കഥക്കൂട്ട് - കഥകൾ കൊണ്ടൊരു സായാഹ്നം' സംഘടിപ്പിക്കുന്നു. കുവൈറ്റിലെ കഥാകൃത്തുകൾക്ക് തങ്ങളുടെ ചെറുകഥകൾ നേരിട്ട് അവതരിപ്പിക്കാവുന്ന ഈ സാംസ്കാരിക വിരുന്നിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഈ പരിപാടിയിൽ ചെറുകഥകൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ 65842820 എന്ന നമ്പറിൽ മാർച്ച് 25ന് മുമ്പായി ബന്ധപെടുക.