Trending

News Details

കല കുവൈറ്റ് ഫഹാഹീൽ മേഖലയിലെ മംഗഫ് എ, മംഗഫ് ജി, മംഗഫ് വെസ്റ്റ് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാരംസ് ലീഗ് മത്സരം ആരംഭിച്ചു.

  • 12/03/2025
  • 103 Views

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ ഫഹാഹീൽ മേഖലയിലെ മംഗഫ് എ, മംഗഫ് ജി, മംഗഫ് വെസ്റ്റ് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാരംസ് ലീഗ് മത്സരം ആരംഭിച്ചു. 2025 മാർച്ച്‌ 8ന് മംഗഫ് വെസ്റ്റ് യൂണിറ്റ് കൺവീനർ റിനീഷിന്റെ അധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം സെക്രട്ടറി ശരത് ചന്ദ്രൻ, ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളി, മേഖല പ്രസിഡന്റ്‌ അരവിന്ദ് കൃഷ്ണൻകുട്ടി, മേഖല കായിക വിഭാഗം ചുമതലയുള്ള ആദർശ് കൃഷ്ണൻകുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് മംഗഫ് ജി യൂണിറ്റ് കൺവീനർ ജയരാജൻ സ്വാഗതവും പരിപാടിയുടെ ജനറൽ കൺവീനർ പ്രമോദ് കെ വി നന്ദിയും രേഖപ്പെടുത്തി. മത്സരങ്ങൾ ഒരു മാസക്കാലം നീണ്ടു നിൽക്കും.