ഇ എം എസ്, എ കെ ജി അനുസ്മരണ സമ്മേളനം, മാർച്ച് 21 ന് മംഗഫ് കല സെന്ററിൽ.
കുവൈറ്റ് സിറ്റി: ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ സമാരാധ്യരായ നേതാക്കളായിരുന്ന ഇ എം എസ് - എ കെ ജി എന്നിവരെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്, അനുസ്മരിക്കുന്നു. മാർച്ച് 21ന് മംഗഫ് കല സെന്ററിൽ വച്ചാണ് അനുസ്മരണ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ കുവൈറ്റിലെ വിവിധ സംഘടനാ സാരഥികളും സംബന്ധിക്കുന്നു. വൈകുന്നേരം 7 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തിലേക്ക് കുവൈറ്റിലെ മുഴുവൻ മലയാളീ സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ആക്ടിങ്ങ് പ്രസിഡന്റ് പി വി പ്രവീൺ, ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.