Trending

News Details

പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.

  • 16/02/2025
  • 79 Views

06 മാർച്ച്, 2025. കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌, ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിമാസ പുസ്തക ആസ്വാദനം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് അരവിന്ദ് കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. മംഗഫ് യൂണിറ്റ് അംഗം ഷിബു കുര്യാക്കോസ്, കുവൈറ്റിലെ പ്രിയപ്പെട്ട നോവലിസ്റ്റും, കല കുവൈറ്റ് മംഗഫ് യൂണിറ്റ് അംഗവുമായ പ്രേമൻ ഇല്ലത്ത് രചിച്ച "നഗരത്തിൻറെ മാനിഫെസ്റ്റോ" എന്ന പുസ്തകം പരിചയപ്പെടുത്തി. നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ സനൽ കുമാർ, ദിലീപ് നടേരി, മണിക്കുട്ടൻ കോന്നി, അജിത്ത് വർഗീസ്, ജയകുമാർ ചെങ്ങന്നൂർ, ജിതേഷ് രാജൻ, ലിപി പ്രസീത്, ഷിജുക്കുട്ടി, പി ആർ ബാബു, സേവിയർ ആൻറണി, ഉത്തമൻ കുമരൻ തുടങ്ങിയവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു . ചർച്ചയ്ക്ക് ശേഷം നോവലിസ്റ്റ് പ്രേമൻ ഇല്ലത്ത് സദസ്സിനെ അഭിസംബോധന ചെയ്തു. കല കുവൈറ്റ് സാഹിത്യവിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് മേഖല സെക്രട്ടറി സജിൻ മുരളി സ്വാഗതവും ഫഹാഹീൽ മേഖല സാഹിത്യ വിഭാഗം ചുമതല വഹിക്കുന്ന വിജയകുമാർ നന്ദിയും രേഖപ്പെടുത്തി.