Trending

News Details

കല കുവൈറ്റ് ക്ഷേമനിധി മാറാത്ത് അബ്ദുള്ള സിദ്ദിയുടെ കുടുംബത്തിന് കൈമാറി.

  • 16/02/2025
  • 74 Views

വടക്കാഞ്ചേരി: കല കുവൈറ്റ് ഫർവാനിയ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട മാറാത്ത് അബ്ദുള്ള സിദ്ദിയുടെ മരണാനന്തര ക്ഷേമനിധി 16.02.2025ന് വടക്കാഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ വച്ച് സ്ഥലം എം എൽ എ സേവ്യർ ചിറ്റിലപ്പള്ളി മരണാനന്തര ക്ഷേമനിധിയായ മൂന്ന് ലക്ഷം രൂപ കുടുംബത്തിന് കൈമാറി.
സി പി ഐ എം ഏരിയ കമ്മിറ്റി അംഗം രവി കൊമ്പത്ത്, വടക്കാഞ്ചേരി മുനിസിപ്പൽ ചെയർമാൻ പി എൻ സുരേന്ദ്രൻ, സി പി ഐ എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ബാഹുലേയൻ മാസ്റ്റർ, പ്രവാസി സംഘം ജില്ലാ സെക്രട്ടറി എം കെ ശശിധരൻ, പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് ചന്ദ്രൻ, കല സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ്, അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം കെ രാജീവ്‌, ഫർവാനിയ നോർത്ത് യൂണിറ്റ് കൺവീനർ നജീബ് ബക്കർ, കലാ ട്രസ്റ്റ്‌ അംഗങ്ങളായ കൃഷ്ണകുമാർ ഇയാൽ, സുധീർ ബാബു, ചാവക്കാട് മുൻസിപ്പൽ കൗൺസിലർ പി കെ രാധാകൃഷ്ണൻ, കേരള പ്രവാസി സംഘം ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ പ്രദീപ്‌ കുമാർ, പ്രവാസി സംഘം ഏരിയ പ്രസിഡന്റ്‌ കുഞ്ഞുമോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.