ബാലകലാമേള 2025, സ്വാഗതസംഘ രൂപീകരണയോഗം.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത്, കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി മെയ് 2ന് ബാലകലാമേള സംഘടിപ്പിക്കുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പിനായി മാർച്ച് 16ന് വൈകീട്ട് 7ന് അബ്ബാസിയ കല സെന്ററിൽ സ്വാഗതസംഘം രൂപീകരിക്കുകയാണ്. ഈ യോഗത്തിലേക്ക് മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികളായ പ്രസിഡന്റ് മാത്യു ജോസഫും സെക്രട്ടറി ടി വി ഹിക്മത്തും വാർത്താ കുറിപ്പിൽ അറിയിച്ചു.