കല കുവൈറ്റ് എം ടി സാഹിത്യ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ - കല കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ, കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ (KKLF) ഏപ്രിൽ 24, 25 തീയതികളിലായി കുവൈറ്റിൽ വെച്ച് നടക്കുകയാണ്. ഇതിനോടനുബന്ധിച്ച് ജി സി സി രാജ്യങ്ങളിലെ എഴുത്തുകാർക്കായി എം ടി യുടെ പേരിൽ സാഹിത്യ പുരസ്‌കാരം നൽകുന്നു. 2022 ജനുവരി മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ ആദ്യ പതിപ്പായി മലയാളത്തിൽ പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങൾക്കാണ് പുരസ്‌കാരം ലഭിക്കുക. ചെറുകഥ സമാഹാരത്തിന്റ മൂന്ന് കോപ്പികൾ മാർച്ച് 30 ന് മുൻപ് Sudersanan K K, Kalathil House, Andhakaranazhy P O, Pattanakkad, Cherthala. Alappuzha -688531, Phone: 0091 9446681286, 8547159349 എന്ന വിലാസത്തിൽ ലഭിക്കുംവിധത്തിൽ അയക്കേണ്ടതാണ്. 50,000 രൂപയും ഫലകവുമാണ് പുരസ്കാരമായി ലഭിക്കുക. പുരസ്‌കാരം KKLF വേദിയിൽ വെച്ച് സമ്മാനിക്കും. വിശദ വിവരങ്ങൾക്ക് 00965 98542121 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് കല കുവൈറ്റ് പ്രസിഡണ്ട് മാത്യു ജോസെഫും, ജനറൽ സെക്രട്ടറി ടി വി ഹിക്മത്തും വാർത്താകുറിപ്പിൽ പറഞ്ഞു.