കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് സംഘടിപ്പിക്കുന്ന പ്രഥമ സാഹിത്യ സാംസ്‌കാരിക സംവാദമേളയായ കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ (KKLF) ഏപ്രിൽ
24, 25 തീയതികളിലായി കുവൈറ്റ് അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കുകയാണ്. കഥ, കവിത, നോവൽ, മാധ്യമം, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് എന്നീ വിഷയങ്ങളിലുള്ള ചർച്ചകളും, സംവാദങ്ങളും ഫെസ്റ്റിവലിൽ അരങ്ങേറും. ഫെസ്റ്റിവലിന്റെ ഭാഗമായി ജി സി സി രാജ്യങ്ങളിൽ ഉള്ള എഴുത്തുകാർക്കായി എം ടി യുടെ പേരിൽ സാഹിത്യ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമാകാൻ കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തെയും ക്ഷണിക്കുന്നു.