Trending

News Details

" ദന്ത പരിപാലനം എളുപ്പവഴികൾ " ക്ലാസ് സംഘടിപ്പിച്ചു.

  • 13/06/2022
  • 873 Views


കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ അമ്മാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ " ദന്ത പരിപാലനം എളുപ്പവഴികൾ " എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് സംഘടിപ്പിച്ചു. സാൽമിയ കല സെന്ററിൽ സംഘടിപ്പിച്ച ക്ലാസ് സാൽമിയ മേഖല പ്രസിഡന്റ് ജോർജ് തൈമണ്ണിൽ ഉദ്ഘാടനം ചെയ്തു. Dr:ബിജു ജോസഫ് (MDS ) ദന്ത രോഗങ്ങളും അവയുടെ പരിപാലനവും എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു യോഗത്തിന് അമ്മാൻ യുണിറ്റ്‌ എക്സിക്യൂട്ടീവ് അംഗം ശ്രീ ഷിജു. K. കുട്ടി അധ്യക്ഷത വഹിച്ചു യുണിറ്റ്‌ കൺവീനർ ശ്രീ ഫിലിപ്പോസ് സ്വാഗതവും, ശ്രീ ബിജോയ്‌. P. കോശി നന്ദിയും പറഞ്ഞു, മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ ജോസഫ് നാനി, ശരത് ചന്ദ്രൻ, നൗഷാദ് സാൽമിയ എന്നിവർ സന്നിഹിതരായിരുന്നു,യുണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ മധു കൃഷ്ണ, കപിൽ ദേവ്, ജയരാജ്‌ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി