അറനൂറ്റിമംഗലം വിഷ്ണു ഭവനത്തിൽ രാവിലെ 9.30ന് ചേർന്ന യോഗത്തിൽ മാവേലിക്കര എം എൽ എ അരുൺ കുമാറാണ് ക്ഷേമനിധി തുകയായ മൂന്നു ലക്ഷം രൂപ വിഷ്ണുവിൻ്റെ അച്ഛൻ കൃഷ്ണപിള്ളയ്ക്ക് കൈമാറിയത്. സി പി ഐ എം ജില്ലാകമ്മിറ്റി അംഗം മുരളി തഴക്കര, മാവേലിക്കര ഏരിയകമ്മിറ്റി അംഗം അനിരുദ്ധൻ, പ്രവാസിസംഘം മാവേലിക്കര ഏരിയ സെക്രട്ടറി ശ്രീകുമാർ, പ്രവാസിസംഘം മാവേലിക്കര ഏരിയപ്രസിഡന്റ് ഹാഷിം അരിപ്പുറം, കല കേന്ദ്രകമ്മിറ്റി അംഗം
തോമസ് വർഗീസ്, പ്രവാസിസംഘം ഭാരവാഹികളായ അനൂപ് പോൾ മാത്യു, തോമസ് കെ. സാമുവൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സി പി ഐ എം മാങ്കംകുഴി ലോക്കൽകമ്മിറ്റി സെക്രട്ടറി യശോദരൻ അദ്ധ്യക്ഷനായിരുന്നു. കല ട്രസ്റ്റ് അംഗം സാം പൈനുംമൂട് സ്വാഗതവും അനൂപ് പ്രസന്നൻ (കല) നന്ദിയും രേഖപ്പെടുത്തി.