Trending

News Details

കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ (KKLF), സംഘാടക സമിതി രൂപീകരണവും ലോഗോ പ്രകാശനവും നടന്നു.

  • 01/03/2025
  • 55 Views

1 മാർച്ച്‌, 2025. കുവൈറ്റ്‌ സിറ്റി:
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് സംഘടിപ്പിക്കുന്ന പ്രഥമ സാഹിത്യ സാംസ്‌കാരിക സംവാദമേളയായ കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (KKLF) വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഇതോടാനുബന്ധിച്ച് കുവൈറ്റ്‌ പ്രവാസി സമൂഹത്തിൽ നിന്നും ലഭിച്ച ലോഗോകളിൽ നിന്ന് തിരഞ്ഞെടുത്ത ലോഗോയുടെ പ്രകാശനവും നടന്നു. അബ്ബാസിയ സെൻട്രൽ യൂണിറ്റ് അംഗമായ എം എ സജീവാണ് ലോഗൊ ഡിസൈൻ ചെയ്തത്.
മംഗഫ് കല സെന്ററിൽ വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കല കുവൈറ്റ്‌ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. സംഘാടക സമിതിയുടെ രക്ഷാധികാരികളായി ആർ. നാഗനാഥൻ, ജ്യോതിദാസ്, ജവാഹർ എന്നിവരെയും ചെയർമാനായി പ്രേമൻ ഇല്ലത്ത്, വൈസ് ചെയർമാന്മാരായി സുനിൽ കെ ചെറിയാൻ, ധർമ്മരാജൻ മടപ്പള്ളി, ഷിബു ഫിലിപ്പ്, ജനറൽ കൺവീനർ - മണികണ്ഠൻ വട്ടംകുളം, കൺവീനർമാർ - തോമസ് സെൽവൻ, ആശലത ബാലകൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ - സനൽ ജി, ഫൈനാൻസ് - മനു, സ്റ്റേജ് & സൗണ്ട് - നിശാന്ത്, വാളന്റിയർ & ഫൂഡ് - നവീൻ, രജിസ്ട്രേഷൻ - ജിതിൻ പ്രകാശ്, സ്റ്റേഷനറി - ജസ്റ്റിൻ (അബ്ബാസിയ ) മീഡിയ & പബ്ലിസിറ്റി - മജിത്ത്, റിസപ്‌ഷൻ - അനൂപ് മാങ്ങാട്ട്, കൂടാതെ സെഷൻസ് കൺവീനേഷ്സായി കഥ: ദിലിൻ, കവിത: മനോജ്‌ കുമാർ, നോവൽ: ജോബി ബേബി, മാധ്യമം: ശ്രീജിത്, ഇതിന് പുറമെ കലയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും നാലു മേഖല പ്രഡിഡണ്ടുമാരും അടങ്ങുന്ന 77 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. ചടങ്ങിൽ സാഹിത്യ വിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം, ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളി എന്നിവരും പങ്കെടുത്തു.
ഏപ്രിൽ മാസം 24, 25 തീയതികളിലായാണ് കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ (KKLF) നടക്കുന്നത്. കുവൈത്തിന് പുറമെ കേരളത്തിൽ നിന്നും, മറ്റ് വിവിധ പ്രവാസി രാജ്യങ്ങളിൽ നിന്നും പ്രശസ്തരായ എഴുത്തുകാരും പ്രഭാഷകരും സാഹിത്യപ്രവർത്തകരും മേളയിൽ സംബന്ധിക്കാൻ എത്തുന്നുണ്ട്. ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രേമൻ ഇല്ലത്ത് നന്ദി പ്രകാശിപ്പിച്ചു.