Trending

News Details

കല കുവൈറ്റ്‌ അബ്ബാസിയ മേഖല സാഹിത്യ സദസ്സ് സംഘടിപ്പിച്ചു.

  • 28/02/2025
  • 207 Views

28 ഫെബ്രുവരി, 2025. കുവൈത്ത് സിറ്റി:
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ മേഖലയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ മേഖല പ്രസിഡന്റ് കൃഷ്ണ മേലത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് മാത്യു ജോസഫ്, സാഹിത്യവിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം എന്നിവർ ആശംസയറിയിച്ചു സംസാരിച്ചു. വയലാർ രാമവർമയുടെ പത്നി ഭാരതിതമ്പുരാട്ടി എഴുതിയ വയലാറിന്റെ ജീവിത കഥയായ "ഇന്ദ്രധനുസ്സിൻ തീരത്ത്" എന്ന പുസ്തകത്തെ അബ്ബാസിയ നോർത്ത് എക്സിക്യൂട്ടീവ് അംഗം അജിത്ത് കുമാർ നെടുംകുന്നം പരിചയപ്പെടുത്തി. അബ്ബാസിയ മേഖല സാഹിത്യവിഭാഗം കോഓർഡിനേറ്റർ രാജലക്ഷ്മി ശൈമേഷ് മോഡറേറ്ററായി. വയലാർ ഗാനങ്ങളുടെ കാലികപ്രസക്തി എന്നവിഷയത്തെ ആസ്പദമാക്കി ചർച്ചയും വയലാർ ഗാനങ്ങൾ കോർത്തിണക്കികൊണ്ട് ഗാനസന്ധ്യയും ഇതോടനുബന്ധിച്ച് നടന്നു. അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി പി സ്വാഗതം ആശംസിച്ച സാഹിത്യസദസ്സിന്‌ രാജലക്ഷ്മി ശൈമേഷ് നന്ദി പറഞ്ഞു.