Trending

News Details

കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രവർത്തക യോഗവും പഠന ക്ലാസും സംഘടിപ്പിച്ചു.

  • 26/02/2025
  • 49 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ - കല കുവൈറ്റ് യൂണിറ്റ് തല ഭാരവാഹികൾക്കായി പ്രവർത്തക യോഗവും പഠന ക്ലാസും സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ വച്ച് നടന്ന പരിപാടിയിൽ മേഖലാ പ്രസിഡൻറ് അരവിന്ദ് കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ഈ പ്രവർത്തന വർഷം കല ഏറ്റെടുത്തു നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെയും പരിപാടികളെയും പറ്റി കല കുവൈറ്റ്‌ പ്രസിഡന്റ്‌ മാത്യു ജോസഫ് വിശദീകരണം നടത്തുകയും ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് സംഘടന ക്ലാസും നടത്തി. ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം ലിപി ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി സജിൻ മുരളി സ്വാഗതം പറഞ്ഞ ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗം ജയകുമാർ സഹദേവൻ നന്ദി രേഖപ്പെടുത്തി.