Trending

News Details

കല കുവൈറ്റ് സാൽമിയ മേഖല പ്രവർത്തക യോഗവും പഠന ക്ലാസും സംഘടിപ്പിച്ചു.

  • 25/02/2025
  • 19 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ - കല കുവൈറ്റ് യൂണിറ്റ് തല ഭാരവാഹികൾക്കായി പ്രവർത്തക യോഗവും പഠന ക്ലാസും സംഘടിപ്പിച്ചു. സാൽമിയ കല സെന്ററിൽ വച്ച് നടന്ന സാൽമിയ മേഖല പ്രവർത്തകയോഗത്തിൽ
മേഖല പ്രസിഡന്റ് അബ്‌ദുൾ നിസാർ അധ്യക്ഷത വഹിച്ചു. ഈ പ്രവർത്തന വർഷം കല ഏറ്റെടുത്തു നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെയും പരിപാടികളെയും പറ്റി കല കുവൈറ്റ്‌ പ്രസിഡന്റ്‌ മാത്യു ജോസഫ് വിശദീകരണം നടത്തുകയും ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് സംഘടന ക്ലാസും നടത്തി. എക്സിക്യൂട്ടീവ് അംഗം ലിജോ അടുക്കോലിൽ അനുശോചനകുറിപ്പ് അവതരിപ്പിച്ചു. സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ സ്വാഗതം പറഞ്ഞ യോഗത്തിന് എക്സിക്യൂട്ടീവ് അംഗം അനൂപ് രാജ് നന്ദി പറഞ്ഞു.