Trending

News Details

കല കുവൈറ്റ് ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു.

  • 21/02/2025
  • 16 Views

21 ഫെബ്രുവരി, 2025. കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ - കല കുവൈറ്റ് പ്രവർത്തകർക്കായി ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി വഫ്രയിൽ വെച്ച് നടന്ന ക്യാമ്പിൽ നാല് മേഖലകളിൽ നിന്നുമായി 150ൽ പരം ആളുകളാണ് പങ്കെടുത്തത്.
സെക്രട്ടറി ടി.വി ഹിക്മത്ത്, ലോക കേരളസഭ അംഗം ആർ. നാഗനാഥൻ, ജെ. സജി, ശൈമേഷ് കെ.കെ എന്നിവർ സംഘടന - സംഘാടനം - കല ഭരണഘടന, പ്രവാസി ക്ഷേമ പദ്ധതികൾ - ലോക കേരളസഭ - നോർക്ക റൂട്ട്സ്, പ്രവാസ ലോകത്തെ സാംസ്കാരിക സംഘടന പ്രവർത്തനം - സാധ്യതകൾ പരിമിതികൾ, സാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.
പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ക്യാമ്പിന് വൈസ് പ്രസിഡണ്ട് പ്രവീൺ പി.വി സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി വി ഹിക്മത്തും ക്യാമ്പിന്റെ കോഓർഡിനേറ്റർ ജിൻസ് തോമസും ക്യാമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട വിശദീകരണം നൽകി. ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ നന്ദി രേഖപ്പെടുത്തി. വിവിധ ക്ലാസുകളുടെ മോഡറേറ്റർമാരായി പ്രസീത ജിതിൻ, ദേവി സുഭാഷ്, മണികണ്ഠൻ വട്ടകുളം എന്നിവർ പ്രവർത്തിച്ചു. ക്യാമ്പിന്റെ ഭാഗമായി സംഗീത പരിപാടിയും ഉണ്ടായിരുന്നു.