Trending

News Details

കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘാടക സമിതി രൂപീകരണ യോഗം മാർച്ച് 1, ശനിയാഴ്ച നടക്കും.

  • 22/02/2025
  • 10 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് സംഘടിപ്പിക്കുന്ന പ്രഥമ സാഹിത്യ മേളയായ കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ (KKLF) ഏപ്രിൽ മാസം 24, 25 തീയതികളിൽ നടക്കും. കേരളത്തിലെയും വിവിധ പ്രവാസി രാജ്യങ്ങളിലെയും അതുപോലെ കുവൈറ്റിലെയും എഴുത്തുകാരും പ്രഭാഷകരും സാഹിത്യപ്രവർത്തകരും മേളയിൽ സംബന്ധിക്കാൻ എത്തുന്നുണ്ട്. ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള സംഘാടകസമിതി രൂപീകരണയോഗം മാർച്ച് 1 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മംഗഫിലുള്ള കല സെന്ററിൽ വച്ച് നടക്കുമെന്ന് പ്രസിഡണ്ട് മാത്യു ജോസഫും ജനറൽ സെക്രട്ടറി ടി വി ഹിക്മത്തും അറിയിച്ചു. ഇതൊരു അറിയിപ്പായി കരുതി പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ കുവൈത്തിലെ മുഴുവൻ മലയാളികളോടും കല കുവൈത്ത് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ലിറ്ററേച്ചർ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് +965 98542121 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.