Trending

News Details

"കാതിൽ തേൻ മഴയായ് " നൃത്ത സംഗീത രാവ് സംഘടിപ്പിച്ചു.

  • 13/06/2022
  • 680 Views

"കാതിൽ തേൻ മഴയായ് " നൃത്ത സംഗീത രാവ് സംഘടിപ്പിച്ചു.
കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ മംഗഫ് വെസ്റ്റ് യൂണിറ്റ് "കാതിൽ തേൻ മഴയായ് " നൃത്ത സംഗീതരാവ് മംഗഫ് കല സെന്ററിൽ സംഘടിപ്പിച്ചു. യൂണിറ്റ് അംഗം ഗോപിദാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ യൂണിറ്റ് കൺവീനർ ശ്രീജിത്ത് സ്വാഗതം ആശംസിച്ചു, കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗം ബിജോയ് ഉദ്ഘാടനം നിർവഹിച്ചു, മേഖല സെക്രട്ടറി സജീവ് എബ്രഹാം ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ജോയിന്റ് കൺവീനർ ഷാജി എം പി നന്ദി പറഞ്ഞ ചടങ്ങിൽ യൂണിറ്റിലെ അംഗങ്ങൾ അവതരിപ്പിച്ച ഗാനങ്ങളും, നൃത്തങ്ങളും കൂടാതെ കലാസദൻ കുവൈറ്റ് അവതരിപ്പിച്ച സംഗീത വിരുന്നും നടന്നു .മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ തോമസ് സെൽവൻ , സാജൻ എന്നിവർ ചടങ്ങിൽ സന്നിഹിതായിരുന്നു. കൃഷ്ണ രജീഷ് , വിനി സാജൻ എന്നിവർ അവതാരികയായ പരിപാടിക്ക് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.