15 ഫെബ്രുവരി, 2025. കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്, അബുഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിമാസ പുസ്തക ആസ്വാദനം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ മെഹബൂള കല സെന്ററിൽ
നടന്ന പരിപാടി കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. മെഹബൂള ബി യൂണിറ്റ് അംഗം പീറ്റർ കാഞ്ഞിരപ്പറമ്പിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ "സ്മാരക ശിലകൾ" എന്ന പുസ്തകം പരിചയപ്പെടുത്തി. നേരിട്ടും ഓൺലൈൻ ആയും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. കല കുവൈറ്റ് സാഹിത്യവിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് മേഖല സെക്രട്ടറി സന്തോഷ് കെ.ജി സ്വാഗതവും അബുഹലീഫ മേഖല സാഹിത്യ വിഭാഗം ചുമതല വഹിക്കുന്ന ഗായത്രി പി.ടി നന്ദിയും രേഖപ്പെടുത്തി.