Trending

News Details

കല കുവൈറ്റ്‌ മുഖാമുഖം സംഘടിപ്പിച്ചു.

  • 25/01/2025
  • 183 Views

25 ജനുവരി, 2025. കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ - കല കുവൈറ്റ്‌ മുഖാമുഖം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ കല കുവൈറ്റ്‌ പ്രസിഡന്റ് മാത്യു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി ഡോക്ടർ. എം എ സിദ്ദിഖ് അതിഥിയായി പങ്കെടുത്തു. സാഹിത്യ സാംസ്‌കാരിക രംഗത്തെ പുത്തൻ പ്രവണതകളെ കുറിച്ചും വായനയുടെയും ആരോഗ്യകരമായ സംവാദങ്ങളുടെയും സമകാലിക പ്രസക്തിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമെത്തിയ നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. പ്രേമൻ ഇല്ലത്ത്, സലാം പത്താംകുളം, ഷാജു ഹനീഫ്, ശരത് ചന്ദ്രൻ, സൂരജ് സുകുമാരൻ, ഷംസുദ്ധീൻ, ജോബിൻ ജോസഫ്, വിജു എന്നിവർ വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി സംവദിച്ചു. ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളി ‌ വേദിയിൽ സന്നിഹിതനായിരുന്നു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ പി ബി സുരേഷ് നന്ദി പറഞ്ഞു.