Trending

News Details

ചെറിയ സിനിമകളുടെ വലിയ ഉത്സവമായി മാറി കല കുവൈറ്റ്‌ മൈക്രോ ഫിലിം ഫെസ്റ്റിവൽ.

  • 10/01/2025
  • 38 Views

കുവൈത്ത് സിറ്റി:കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ-കല കുവൈറ്റ്‌ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ട് അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ത ചലച്ചിത്ര നടൻ ഇർഷാദ് അലി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് കല വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു. ലോകകേരള സഭ അംഗം ആർ നാഗനാഥൻ ചടങ്ങിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിന് മൈക്രോ ഫിലിം ഫെസ്റ്റിവൽ ജനറൽ കൺവീനർ അജിത്ത് പട്ടമന നന്ദി പറഞ്ഞു.സിനിമ നിരൂപകൻ ജി പി രാമചന്ദ്രൻ, കല കുവൈറ്റ്‌ വൈസ് പ്രസിഡന്റ്‌ റിച്ചി കെ ജോർജ്, ജോയിൻ സെക്രട്ടറി ബിജോയ്‌ കല കുവൈറ്റ്‌ ഫിലിം സൊസൈറ്റി കൺവീനർ സജീവ് മാന്താനം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
75 കൊച്ചു സിനിമകൾ മാറ്റുരച്ച 7-ാംമത് മൈക്രോ ഫിലിം ഫെസ്റ്റിവലിൽ രതീഷ് സി വി അമ്മാസ് സംവിധാനം ചെയ്ത TEARS OF DESERT മികച്ച സിനിമക്കുള്ള അവാർഡ് കരസ്ഥമാക്കി രാജീവ്‌ ദേവനന്ദൻ സംവിധാനം ചെയ്ത ALIEN എന്ന സിനിമയാണ് മികച്ച രണ്ടാമത്തെ സിനിമക്കുള്ള അവാർഡ്നേടിയത്. TEARS OF DESERT എന്ന സിനിമയിലൂടെ മികച്ച സംവിധായകനായി രതീഷ് സി വി അമ്മാസിനേയും മികച്ച സ്ക്രിപ്റ്റ് റൈറ്ററായി ALIEN എന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയ രാജീവ്‌ ദേവനന്ദനേയും തിരഞ്ഞെടുത്തു.മികച്ച സിനിമട്ടോഗ്രാഫികുള്ള അവാർഡ് രതീഷ് സി വി അമ്മാസ് സിനിമ TEARS OF DESERT, ബെസ്റ്റ് എഡിറ്റർക്കുള്ള അവാർഡ് JOB എന്ന സിനിമ ജിന്റോ , ബെസ്റ്റ് ആർട്ട്‌ ഡയറക്ടർക്കുള്ള അവാർഡ് രാജീവ്‌ ദേവനന്ദൻ സിനിമ TEARS OF DESERT എന്നിവർ നേടിയപ്പോൾ WITNESS എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവച്ച സുരേഷ് കാട്ടാക്കട നല്ല നടനുള്ള അവാർഡ് കരസ്ഥമാക്കി ASTIV എന്ന സിനിമയിൽ അഭിനയിച്ച രമ്യ രതീഷ്, കനൽ എന്ന സിനിമയിൽ അഭിനയിച്ച ജിജുന മേനോൻ എന്നിവർ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. സ്മാർത്ത വിചാരം, കനൽ എന്നീ സിനിമകളിൽ അഭിനയിച്ച മഴ ജിതേഷിനാണ് മികച്ച ബാലതാരത്തിനുള്ള അവാർഡ്. കൂടാതെ LOVE&CARE എന്ന സിനിമയുടെ സംവിധായകരായ റിധിക ശ്രീകാന്ത്, റുഹാനി രതീഷ് എന്നിവർ സ്പെഷ്യൽ ജൂറിക്കുള്ള അവാർഡിന് അർഹരായി.
പ്രശസ്ത സിനിമ നിരൂപകൻ ജി പി രാമചന്ദ്രൻ മത്സര ഫല പ്രഖ്യാപനവും വിവരണവും നടത്തി. മൈക്രോ ഫിലിം ഫെസ്റ്റിവൽ വിജയികൾക്കുള്ള അവാർഡ് ദാനവും കല കുവൈറ്റ്‌ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡബ്സ് മാഷ് &വൺ മിനിറ്റ് ഷോർട്ട് ഫിലിം വിജയികൾക്കുള്ള അവാർഡും വേദിയിൽ മൈക്രോ ഫിലിം അതിഥികളായ ഇർഷാദ് അലിയും ജി പി രാമചന്ദ്രനും കല കുവൈറ്റ്‌ ഭാരവാഹികളും ചേർന്ന് കൈമാറി.
All reactions: