Trending

News Details

കല കുവൈറ്റ്‌ ഫഹാഹീൽ മേഖലക്ക് പുതിയ ഭാരവാഹികൾ.

  • 03/01/2025
  • 78 Views

കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ-കല കുവൈറ്റ്‌ ഫഹാഹീൽ മേഖല സമ്മേളനം സ: മഞ്ജിത്ത് എസ് കുറ്റൂർ നഗറിൽ (DPS സ്കൂൾ അഹമ്മദി ) കല കുവൈറ്റ്‌ മുൻ ഭാരവാഹി ടി.വി ഹിക്മത് ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് ദേവദാസ് സെൽവരാജിന്റെ താൽക്കാലിക അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ 27 യൂണിറ്റുകളിൽ നിന്നുമുള്ള 160 പ്രതിനിധികളും, മേഖല-കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അടക്കം 210 പേര് പങ്കെടുത്തു.
മേഖല എക്സിക്യൂട്ടീവ് അംഗം വി. വി രംഗൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.ദേവദാസ് സെൽവരാജ് , പ്രസീദ് കരുണാകരൻ, ദീപ ഗോപി എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി തോമസ് സെൽവൻ പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 27 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 30 പേര് ചർച്ചയിൽ പങ്കെടുത്തു, മേഖല സെക്രട്ടറി,ജനറൽ സെക്രട്ടറി എന്നിവർ അംഗങ്ങളുടെ ചർച്ചക്കുള്ള മറുപടി നൽകി തുടർന്ന് പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും സമ്മേളനം അംഗീകരിച്ചു. അടുത്ത പ്രവർത്തന വർഷത്തിൽ ഫഹാഹീൽ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും തുടർന്ന് മേഖല പ്രസിഡന്റായി അരവിന്ദ് കൃഷ്ണൻകുട്ടി, സെക്രട്ടറിയായി സജിൻ മുരളി എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ജനുവരി 24 ന് നടക്കുന്ന കല കുവൈറ്റിന്റെ 46-ാമത് കേന്ദ്ര വാർഷിക സമ്മേളനത്തിലേക്ക് 80 പ്രതിനിധികളേയും തെരെഞ്ഞെടുത്തു.
കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന പിൻവലിക്കുക,ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർക്കുന്ന കേന്ദ്ര സർക്കാർ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ട്രെഷറർ അനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ബിജോയ്‌, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
അജിത് പണിക്കാടൻ, അജിത്പോൾ, അനൂപ് പറക്കോട് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും,സജീവ് മാന്താനം, ബിജു മത്തായി, മഞ്ജു ബിനു എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, മണികണ്ഠൻ വട്ടക്കുളം, ഷെറിൻ ഷാജു, കവിത അനൂപ് എന്നിവർ പ്രമേയ കമ്മിറ്റിയുടേയും വിജയകുമാർ, ലിപി പ്രസീദ്, പ്രശാന്തി ബിജോയ്‌ എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. സ്വാഗത സംഘം ചെയർമാൻ സുധാകരൻ ടി ആർ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ഫഹാഹീൽ മേഖലയുടെ പുതിയതായി തെരെഞ്ഞെടുത്ത സെക്രട്ടറി സജിൻ മുരളി നന്ദി പറഞ്ഞു.