Trending

News Details

ലോകകേരള സഭ മൂന്നാം സമ്മേളനം ജൂൺ 16 -18

  • 16/06/2022
  • 660 Views

ലോകകേരള സഭ മൂന്നാം സമ്മേളനം ജൂൺ 16 -18
കുവൈറ്റ് സിറ്റി: ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും, കേരള സംസ്കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനും വേണ്ടി രൂപീകരിച്ച ലോകകേരള സഭയുടെ മൂന്നാമത് സമ്മേളനം ജൂണ് 16 മുതല് 18 വരെ തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും . എൻ അജിത്കുമാർ(പ്രവാസി ക്ഷേമനിധി ഡയറക്ട്ർ) , ആർ. നാഗനാഥൻ, ടി വി ഹിക്മത് ,അബ്ദുൽ നിസാർ (കല കുവൈറ്റ് ) ആശാലത ബാലകൃഷ്ണൻ(വനിതാ വേദി ) , ഗീത സുദർശൻ(കെഎംഫ് ),കെ വിനോദ് (പി പി എഫ്) എന്നിവരാണ് മൂന്നാമത് സമ്മേളനത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്ന വിവിധ സഘടനാ പ്രിതിനിധികൾ . വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ രണ്ട് സഭയേക്കാള് എന്തുകൊണ്ടും പ്രസക്തമാണ് മൂന്നാം ലോക കേരളസഭ. അതിന്റെ പ്രധാന കാരണം, കൊവിഡ് അനുബന്ധ, അനന്തര പ്രവാസത്തിലെ മാറിയ സാഹചര്യങ്ങളാണ്. ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നതായും, പ്രവാസികളുടെ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനു എല്ലാ വിധ ആശംസകൾ നേരുന്നതായും കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് , ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ പറഞ്ഞു.