കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് 46-ാമത് വാർഷിക സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഫഹാഹീൽ മേഖല സമ്മേളനത്തിന്റെ പ്രചരണാർത്ഥം മംഗഫ് കല സെന്ററിൽ "കേരളം ഇന്നലെ ഇന്ന് നാളെ" എന്ന സെമിനാർ സംഘടിപ്പിച്ചു . മേഖല പ്രസിഡന്റ് ദേവദാസ് സെൽവരാജിന്റെ അധ്യക്ഷതയിൽ ലോക കേരളസഭാംഗം ആർ നാഗനാഥൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
മേഖല കമ്മിറ്റി അംഗം വിജയകുമാർ വിഷയാവതരണം നടത്തി. കല
കുവൈറ്റ് പ്രസിഡന്റ അനുപ് മങ്ങാട്ട്, കേന്ദ്ര കമ്മിറ്റി അംഗം രജീഷ് സി ,മാധ്യമ പ്രവർത്തകൻ ടി.വി ഹിക്മത്, മേഖല എക്സിക്യൂട്ടീവ് അംഗം ഷിനാസ് സലാവുദ്ദീൻ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ റഷീദ്, റിനു വിദ്യാധരൻ എന്നിവർ സെമിനാറിൽ സംസാരിച്ചു.
മേഖല സെക്രട്ടറി തോമസ് സെൽവൻ സ്വാഗതം ആശംസിച്ച സെമിനാറിന് ഫഹാഹീൽ മേഖല സമ്മേളന സ്വാഗത സംഘം ചെയർമാൻ ടി.ആർ സുധാകരൻ നന്ദി രേഖപ്പെടുത്തി .