Trending

News Details

സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികവും, വർത്തമാനകാലവും“" സെമിനാർ സംഘടിപ്പിച്ചു.

  • 27/12/2024
  • 38 Views

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈറ്റ്‌ 46-ാമത് വാർഷിക സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സാൽമിയ മേഖല സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഡിസംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 4:30 ന് സാൽമിയ കല സെന്ററിൽ "സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികവും, വർത്തമാനകാലവും" എന്ന സെമിനാർ സംഘടിപ്പിച്ചു . മേഖല പ്രസിഡന്റ് രാജു ചാലിൽ അധ്യക്ഷത വഹിച്ച സെമിനാർ പുകസ സംസ്ഥാന കമ്മിറ്റി അംഗവും കേരള സാക്ഷരത മിഷൻ ഡയറക്‌ടറുമായ ഡോ .A G ഒലീന ടീച്ചർ ഉത്‌ഘാടനം നിർവ്വഹിച്ചു സംസാരിച്ചു . തുടർന്ന് കുവൈറ്റിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു .
വിനോദ് കുമാർ - സാരഥി കുവൈറ്റ് ,
സജി തോമസ് മാത്യു - ജനറൽ സെക്രട്ടറി കല കുവൈറ്റ് ,
വിനോദ് വി - കേരള അസോസിയേഷൻ, സത്താർ കുന്നിൽ - ഐഎംസിസി ,കാർത്തിക് നാരായൺ - NSS,അനിൽ മാഷ് - ട്രഷറർ കല കുവൈറ്റ്‌,ജെ സജി - മലയാള മിഷൻ ചാപ്റ്റർ സെക്രട്ടറി എന്നിവർ
പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു . മലയാള മിഷൻ മാതൃഭാഷ പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ വെച്ച് സംഘടിപ്പിക്കുകയുണ്ടായി .മേഖല സെക്രെട്ടറി അൻസാരി കടയ്ക്കൽ സ്വാഗതം പറഞ്ഞ പരിപാടി മേഖല സമ്മേളനം സ്വാഗത സംഘം ചെയർമാൻ ജോസഫ് നാനി നന്ദി രേഖപ്പെടുത്തി .
All reactions