കുവൈത്ത് സിറ്റി: ഇന്ത്യൻ മതേതരത്വം അപകടത്തിൽ ആകുമ്പോഴൊക്കെയും അതിനെതിരായി തന്റെ തൂലിക ചലിപ്പിക്കാൻ തയ്യാറായ ആളാണ് എം ടി എന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ-കല കുവൈറ്റ് സംഘടിപ്പിച്ച എം ടി വാസുദേവൻ നായരുടെ അനുശോചന യോഗത്തിൽ പങ്കെടുത്തുകൊണ്ട് കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സൂചിപ്പിച്ചു.
ഡിസംബർ 26ന് മംഗഫ് കല സെന്ററിൽ കല കുവൈറ്റ് പ്രസിഡന്റ് അനുപ്
മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന അനുശോചന യോഗത്തിൽ കല കുവൈറ്റ് സാഹിത്യ വിഭാഗം സെക്രട്ടറി ദേവീ സുഭാഷ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു തുടർന്ന് ലോകകേരളസഭ അംഗം ആർ നാഗനാഥൻ, ഭാഷാ മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി, ബിനോയ് ചന്ദ്രൻ ഒ ഐ സി സി, ഉണ്ണിമായ കേരള അസോസിയേഷൻ, ജോബി വർഗീസ് എസ് എം സി എ, നിഖിൽ ഫോക്ക്, ആശാലത വനിതാ വേദി കുവൈറ്റ്, ഷേർലി ശശിരാജൻ പി പി എഫ്,സാംസ്കാരിക പ്രവർത്തകൻ മണികണ്ഠൻ വട്ടംകുളം,കൃഷ്ണൻ കടലുണ്ടി കേരള പ്രസ്സ് ക്ലബ്,ടി വി ഹിക്മത് മാധ്യമ പ്രവർത്തകൻ, കീർത്തി സുമേഷ് ആലപ്പുഴ അസോസിയേഷൻ, രജീഷ് സി കല കുവൈറ്റ്, റിച്ചി കെ ജോർജ് കല കുവൈറ്റ് വൈസ് പ്രസിഡന്റ് എന്നിവർ അനുശോചനം അർപ്പിച്ച് സംസാരിച്ചു.ഫഹഹീൽ മേഖല സെക്രട്ടറി തോമസ് സെൽവൻ വേദിയിൽ സന്നിഹിതനായിരുന്നു.
കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ അനിൽ കുമാർ നന്ദി പറഞ്ഞു.കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ഓളം ആളുകൾ അനുശോചന യോഗത്തിൽ പങ്കെടുത്തു.