Trending

News Details

വൺ മിനിറ്റ് ഷോർട്ട് ഫിലിം മത്സര വിജയികളെ പ്രഖ്യാപിച്ചു.

  • 07/12/2024
  • 64 Views

കുവൈറ്റ്‌ സിറ്റി : കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ-കല കുവൈറ്റ്‌ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൺ മിനിറ്റ് ഷോർട്ട് ഫിലിം മത്സര വിജയികളെ പ്രഖ്യാപിച്ചു.
കല കുവൈറ്റ്‌ നാല് മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 23 സിനിമകളാണ് മത്സരത്തിൽ മാറ്റുരച്ചത്. അബ്ബാസിയ കല സെന്ററിൽ കല കുവൈറ്റ്‌ പ്രസിഡന്റ് അനൂപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൺ മിനിറ്റ് ഷോർട്ട് ഫിലിം ജൂറി ശ്രീ മധു ജനാർദ്ദനൻ വിജയികളെ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, കല വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ്, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.കല കുവൈറ്റ്‌ ആക്ടിംഗ് സെക്രട്ടറി ബിജോയ്‌ സ്വാഗതം ആശംസിച്ച ചടങ്ങിന് ഫിലിംസൊസൈറ്റി കൺവീനർ സജീവ് മാന്താനം നന്ദി പ്രകാശിപ്പിച്ചു.
അബ്ബാസിയ മേഖലയിൽ നിന്ന് പങ്കെടുത്ത അരവിന്ദ് കൃഷ്ണൻ സംവിധാനം ചെയ്ത 'മൈ ടോയ്‌സ്" എന്ന സിനിമക്ക് ഒന്നാം സ്ഥാനവും, ഫഹാഹീൽ മേഖലയിൽ നിന്നും പങ്കെടുത്ത മണികണ്ഠൻ വട്ടംകുളത്തിന്റെ "സാൻഡ് കാസ്റ്റിൽ" എന്ന സിനിമക്ക് രണ്ടാം സ്ഥാനവും,അബ്ബാസിയ മേഖലയിൽ നിന്ന് പങ്കെടുത്ത ശ്രീജിത്ത്‌ വി കെ യുടെ "ലൈഫ് ബോട്ട്"എന്ന സിനിമ മൂന്നാം സ്ഥാനവും കരസ്തമാക്കി.അബ്ബാസിയ മേഖലയിൽ നിന്നും പങ്കെടുത്ത അജയ്ഘോഷിന്റെ "പ്രകമ്പനം"രാജേഷ് കംപ്ലയുടെ "സേഫ് സോൺ"സാൽമിയ മേഖലയിൽ നിന്നും പങ്കെടുത്ത രാകേഷ് പി ആറിന്റെ "പോപ്പൻസ് മിഷൻ"എന്നീ സിനിമകൾക്ക് സ്‌പെഷ്യൽ ജൂറി അവാർഡുകൾ ലഭിച്ചു. കല കുവൈറ്റ്‌ മീഡിയ വിംഗ് ഫേസ്ബുക് പേജിൽ നിന്നും കൂടുതൽ ലൈക്ക് ലഭിച്ച സിനിമക്കുള്ള പുരസ്‌കാരം അബ്ബാസിയ മേഖലയിൽ നിന്നും പങ്കെടുത്ത ജിതേഷ് രാജൻ സംവിധാനം ചെയ്ത"എസ്‌പേര"ക്കും,ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട സിനിമയ്ക്കുള്ള പുരസ്കാരം ഫഹാഹീൽ മേഖലയിൽ നിന്നും പങ്കെടുത്ത നിഖിൽ ശാന്തിപ്പുരത്തിന്റെ "വെഞ്ചർ" എന്ന സിനക്കും ലഭിച്ചു.