കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംഗീത സംവിധായകനും വോയിസ് ട്രെയ്‌നറുമായ കോവൈ ശശികുമാറുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗം ഷംല ബിജുവിന്റെ അധ്യക്ഷതയിൽ അബ്ബാസിയ കല സെന്ററിൽ വച്ച് നടന്ന പരിപാടിയിൽ മേഖലയിലെ നിരവധി കലാകാരന്മാരും കലയുടെ അംഗങ്ങളും പങ്കെടുത്തു.
കലയുടെ ഉപഹാരം മേഖല സെക്രട്ടറി നവീൻ കോവൈ ശശികുമാറിന് സമ്മാനിച്ചു.ഹ്രസ്വ സന്ദർശനത്തിനായി കുവൈറ്റിൽ എത്തിയതായിരുന്നു അദ്ദേഹം. മേഖല സെക്രട്ടറി നവീൻ സ്വാഗതമാശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം ബിജു ജോസ് നന്ദി പറഞ്ഞു.