Trending

News Details

കല കുവൈറ്റ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ്-2024 റെഡ് വാരിയേഴ്സ് അബ്ബാസിയ ജി ചാമ്പ്യന്മാർ.

  • 02/12/2024
  • 118 Views

കുവൈറ്റ്‌ സിറ്റി:കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ-കല കുവൈറ്റ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ്2024 മംഗഫ് ടീമിനെ പരാജയപ്പെടുത്തി റെഡ് വാരിയേഴ്സ് അബ്ബാസിയ ജി ചാമ്പ്യന്മാരായി. ടൂർണമെന്റിൽ നാല് മേഖലകളിൽ നിന്നായി ടീമുകൾ മാറ്റുരച്ചു.വാശിയേറിയ സെമി ഫൈനൽ പോരാട്ടത്തിൽ ഹവല്ലി എ യൂണിറ്റിനെ പരാജയപ്പെടുത്തി മംഗഫ് ടീമും,ജലീബ് ബി ടീമിനെ പരാജയപ്പെടുത്തി റെഡ് വാരിയേഴ്സ് അബ്ബാസിയ ജി ടീമും ഫൈനലിൽ പ്രവേശിച്ചത്.
മത്സരത്തിൽ മംഗഫ് യൂണിറ്റിന്റെ ഗണേശനെ ബെസ്റ്റ് ബൗളറയും,റെഡ് വാരിയേഴ്സ് അബ്ബാസിയ ജി യൂണിറ്റിന്റെ സുമേഷ് ഭാഗത് ബെസ്റ്റ് ബാറ്റർ,റെഡ് വാരിയേഴ്സ് അബ്ബാസിയ ജി യൂണിറ്റിന്റെ സജീർ മാൻ ഓഫ് ദി മാച്ച്,മംഗഫ് യൂണിറ്റിന്റെ സമീറിനെ പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയും തിരഞ്ഞെടുത്തു വിജയികൾക്കുള്ള സമ്മാനദാനം ഭാരവാഹികൾ നിർവഹിച്ചു.
അബുഹലീഫ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു കുവൈറ്റ്‌ നാഷണൽ ടീം മാനേജർ നവീൻ ഡി ജയൻ കല കുവൈറ്റ്‌ ക്രിക്കറ്റ്‌ ടൂർണമെന്റ്-2024 ഉദ്ഘാടനം നിർവഹിച്ചു.കല കുവൈറ്റ്‌ ആക്ടിംഗ് സെക്രട്ടറി ബിജോയ്‌, അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, കായിക വിഭാഗം സെക്രട്ടറി ഷിജിൻ സ്വാഗതം ആശംസിച്ച ചടങ്ങിന് കല ക്രിക്കറ്റ് ടൂർണമെന്റ്-2024 ജനറൽ കൺവീനവർ ജിതിൻ പ്രകാശ് നന്ദി പറഞ്ഞു.
All reactions: