Trending

News Details

അനുശോചനയോഗം സംഘടിപ്പിച്ചു.

  • 17/06/2022
  • 646 Views


കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് മുൻ കേന്ദ്ര കമ്മിറ്റി അംഗവും വനിത വേദിയുടെ മുൻ ഭാരവാഹിയും ആയിരുന്ന ഗീത ജയകുമാറിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനുശോചന യോഗം സംഘടിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് പിബി സുരേഷിന്റെ അദ്ധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ നടന്ന അനുശോചന യോഗത്തിൽ വനിതാവേദി ആക്റ്റിങ് സെക്രട്ടറി പ്രസീത ജിതിൻ പ്രകാശ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു. കല കുവൈറ്റ്, വനിതാവേദി മുൻ ഭാരവാഹികളും മുതിർന്ന പ്രവർത്തകരുമായ ആർ നാഗനാഥൻ , ടി കെ സൈജു ,രജീഷ് ,സുഗതകുമാർ, അനിൽ കുക്കരി ,പൗലോസ് ,ടി ആർ സുധാകരൻ ,സലിം രാജ് , സജിത സ്കറിയ , ശുഭ ഷൈൻ , ഷെറിൻ ഷാജു, രമ അജിത് എന്നിവർ അനുശോചനം രേഖപെടുത്തി സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി സ്വാഗതം പറഞ്ഞ ചടങ്ങിന് വനിതാവേദി പ്രസിഡന്റ്‌ അമീന അജ്നാസ് നന്ദി രേഖപ്പെടുത്തി.