കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് " സാഹിത്യോത്സവം 2024" സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ കല കുവൈറ്റ് പ്രസിഡൻറ് അനൂപ് മാങ്ങാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ലോക കേരള സഭാംഗം ആർ. നാഗനാഥൻ ഉത്ഘാടനം ചെയ്തു. ട്രഷറർ അനിൽകുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, ജോയിൻ്റ് സെക്രട്ടറി ബിജോയ്, ഫഹാഹീൽ മേഖല സെക്രട്ടറി തോമസ് സെൽവൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ് ജനറൽ
സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിന് സാഹിത്യവിഭാഗം സെക്രട്ടറി ദേവി സുഭാഷ് നന്ദി രേഖപ്പെടുത്തി. തുടർന്ന്
കുവൈറ്റ് പ്രവാസി മലയാളികൾക്കുവേണ്ടി ഒരുക്കിയ കവിതാലാപനമത്സരത്തിൽ കുട്ടികളും, മുതിർന്നവരും ഉൾപ്പെടെ 50 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. കുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ കാറ്റഗറിയിലും, മുതിർന്നവരുടെ വിഭാഗത്തിൽ സൂപ്പർ സീനിയർ കാറ്റഗറിയിലുമാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
സബ്ജൂനിയർ വിഭാഗത്തിൽ അഷിക മധു ഒന്നാം സ്ഥാനവും അയഡിൻ ജിഷാദ് , റിതിക റെനീഷ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ജൂനിയർ വിഭാഗത്തിൽ ഭദ്ര ബാലകൃഷ്ണൻ ഒന്നാം സ്ഥാനത്തിനും ധനുശ്രീ ധനേഷ് ,
ഇഷ കരാളത്, എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്കും അർഹരായി.
സീനിയർ വിഭാഗത്തിൽ അൽഫിയാ ഗ്രേസ് ബിജോയ് ഒന്നാം സ്ഥാനം നേടിയപ്പോൾ അനാമിക സനൽ, ജീവ സുരേഷ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി . സൂപ്പർ സീനിയർ വിഭാഗത്തിൽ നയനാ . പി.പി ഒന്നാം സ്ഥാനത്തിനും, സിതാര , ജിതിൻ ജോസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്കും അർഹരായി.
മത്സര വിജയികൾക്കുള്ള സമ്മാന വിതരണം കല കുവൈറ്റ് കേന്ദ്ര ഭാരവാഹികൾ നിർവ്വഹിച്ചു.