കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ കല കുവൈറ്റ് ഫഹാഹീൽ മേഖലാ മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ കല കുവൈറ്റ് ഫഹാഹീൽ മേഖലാ പ്രസിഡൻ്റ് ദേവദാസിൻ്റെ അധ്യക്ഷതയിൽ നടന്ന സംഗമം കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡൻ്റ് അനൂപ് മങ്ങാട്ട്, ജോയിൻ്റ് സെക്രട്ടറി ബിജോയ്, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി, മാതൃഭാഷ ജനറൽ കൺവീനർ അജ്‌നാസ് മുഹമ്മദ്
എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കല കുവൈറ്റ് വൈ.പ്രസിഡണ്ട് റിച്ചി കെ ജോർജ്, മാതൃഭാഷ മേഖല സമിതി ജോ. കൺവീനർ ശിവദാസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
മലയാളം മിഷന്റെ ഭാഗമായി കല കുവൈറ്റ് നടത്തിവരുന്ന സൗജന്യ മാതൃഭാഷ ക്ലാസ്സുകളിലെ അധ്യാപകർക്കും ക്ലാസ്സുകൾക്ക് ഫ്ലാറ്റുകൾ അനുവദിച്ചവരുൾപ്പടെയുള്ള മാതൃഭാഷ പ്രവർത്തകർക്കുമുള്ള ഉപഹാരങ്ങൾ മാതൃഭാഷ സമിതി ഭാരവാഹികളും കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് കൈമാറി. ഫഹാഹീൽ മേഖല സെക്രട്ടറി തോമസ് ശെൽവൻ സ്വാഗതം പറഞ്ഞ ചടങ്ങിന് മാതൃഭാഷ മേഖലാ കൺവീനർ അജിത്ത് പോൾ നന്ദി പറഞ്ഞു