Trending

News Details

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 02/11/2024
  • 302 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
അംഗങ്ങളുടെ ആരോഗ്യ സംരക്ഷണം മുൻ നിർത്തി അബ്ബാസിയ കല സെന്ററിൽ നടന്ന ക്യാമ്പിൽ ബിപി ,ഷുഗർ പരിശോധനകൾ നടത്തി.നിരവധിപേരാണ് മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തിയത് .കല കുവൈറ്റ്‌ മെമ്പർമാർക്കായി നടത്തുന്ന ഇത്തരം മെഡിക്കൽ ക്യാമ്പുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മേഖല ഭാരവാഹികൾ അറിയിച്ചു.
All reactions