കൂത്തുപറമ്പ് സമര പോരാളി സ. പുഷ്പന് ആദരാഞ്ജലികൾ-കല കുവൈറ്റ്.
കുവൈറ്റ് സിറ്റി:കൂത്ത്പറമ്പ് സമര പോരാളി സഖാവ് പുഷ്പന് കല കുവൈറ്റിന്റെ ആദരാഞ്ജലികൾ.
കൂത്തുപറമ്പിൽ 1994 നവംബർ 25ന് അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ DYFI നടത്തിയ സമരത്തിന് നേരെ ഉണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ച് ധീര സഖാക്കൾ രക്തസാക്ഷിത്വം വരിച്ചു. വെടിയേറ്റ് വീണ സ.പുഷ്പൻ സുഷുമ്നനാഡി തകർന്ന് ഇരുപത്തി നാലാം വയസ്സിൽ കിടപ്പിലായതാണ്,പിന്നീട് ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തര യാത്രയായിരുന്നു സഖാവിന്റെ
ജീവിതം,അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല്
കരുത്തോടെ തിരിച്ചുവന്നു. സിപിഐ എം നോര്
ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.
സഖാവ് പുഷ്പന്റെ വിയോഗത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അറിയിച്ചു.