Trending

News Details

മാധ്യമങ്ങളുടെ തെറ്റായ വാർത്താ രീതികൾക്കെതിരെ കല കുവൈറ്റ് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു .

  • 23/09/2024
  • 204 Views

കുവൈറ്റ് സിറ്റി; കേരത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങൾ നടത്തിവരുന്ന വ്യാജ വാർത്താ നിർമ്മിതിക്കെതിരെ കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് അനൂപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ മംഗഫ് കല സെന്ററിൽ ചേർന്ന കൂട്ടായ്മ ലോക കേരളസഭ അംഗം ആർ നാഗനാഥൻ ഉത്‌ഘാടനം ചെയ്തു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തയ്യാറാക്കി സമർപ്പിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള ദുരന്തനിവാരണ പുനരധിവാസ പാക്കേജിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും സംസ്ഥാന സർക്കാറിനെതിരായി നിരന്തരം വ്യാജവാർത്തകൾ നൽകുന്ന വലതുപക്ഷ മാധ്യമ രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം മുസഫർ മാധ്യമങ്ങളുടെ വ്യാജ വാർത്തകൾ സംബന്ധിച്ച വിശദീകരണ കുറിപ്പ് അവതരിപ്പിച്ചു. കുവൈറ്റിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ മുനീർ അഹമ്മദ്, സത്താർ കുന്നിൽ, ടി വി ഹിക്മത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് , ജോയിന്റ് സെക്രട്ടറി ബിജോയ്, ഫഹാഹീൽ മേഖല സെക്രട്ടറി തോമസ് സെൽവൻ എന്നിവർ സന്നിഹിതരായായിരുന്നു. മംഗഫ് ദുരന്തത്തിന്റെ ഭാഗമായി ദുരന്തബാധിതരെ സഹായിക്കാനും വിവരങ്ങൾ കൈമാറാനുമായി നോർക്ക രൂപീകരിച്ച ഹെല്പ് ഡസ്ക്കിൽ പ്രവർത്തിച്ച കല കുവൈറ്റ് പ്രവർത്തകർക്കുള്ള ആദരമായി നോർക്ക നൽകുന്ന സർട്ടിഫിക്കറ്റുകളുടെ വിതരണവും ചടങ്ങിൽ വച്ച് നടന്നു.
കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ച യോഗത്തിന് ട്രഷറർ അനിൽകുമാർ നന്ദി അറിയിച്ചു .
All reactions: