കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "പാട്ട് പൂക്കും കാലം-2024" ഓൺലൈൻ സിനിമാറ്റിക് ഗ്രൂപ്പ് സോങ് മത്സരം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് രാജു ചാലിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്ജ്,ജോയിന്റ്
സെക്രട്ടറി ബിജോയ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
മേഖല ആക്ടിങ് സെക്രട്ടറി കിരൺ പി ആർ സ്വാഗതം ആശംസിച്ച യോഗത്തിന് സ്വാഗതസംഗം ജനറൽ കൺവീനർ ശരത് ചന്ദ്രൻ നന്ദി പറഞ്ഞു.
തുടർന്ന് കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ കലയുടെ വിവിധ മേഖലയിൽ നിന്നും 8 ടീമുകൾ പങ്കെടുത്തു.
മത്സരത്തിൽ റിഗ്ഗായ് KRH യൂണിറ്റ് ഒന്നാം സ്ഥാനവും
സാൽമിയ അമ്മാൻ യൂണിറ്റ് രണ്ടാം സ്ഥാനവും, ടീം അബ്ബാസിയ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി, അമ്മാൻ യൂണിറ്റിൽ നിന്നും പങ്കെടുത്ത കുട്ടികളുടെ ടീം പ്രോത്സാഹന സമ്മാനത്തിന് അർഹരായി.വിജയികളായ ടീമുകൾക്ക് കേന്ദ്ര, മേഖല ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.